ആലപ്പുഴ: മുറിഞ്ഞപുഴ പാലത്തില്‍ നിന്നും മൂവാറ്റുപുഴയാറ്റിലേക്കു ചാടിയ പെണ്‍കുട്ടികളുടെ മൃതദേഹം കിട്ടി. ആലപ്പുഴ പൂച്ചാക്കല്‍ ഓടുപുഴ ഭാഗത്തുനിന്നും പെരുമ്പളത്തു നിന്നുമാണ് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയത്. ഇടയം അനിവിലാസത്തില്‍ അനി ശിവദാസന്റെ മകള്‍ അമൃത അനി (21), ആയുര്‍ നീറായിക്കോട് അഞ്ജു ഭവനില്‍ അശോക് കുമാറിന്റെ മകള്‍ ആര്യ ജി. അശോക് (21) എന്നിവരാണ് മരിച്ചത്. 13നു രാവിലെ പത്തിനാണ് ഇരുവരും വീട്ടില്‍ നിന്ന് പോയത. ശനിയാഴ്ചയാണ് ഇവര്‍ ആറ്റിലേക്ക് ചാടിയത്. ഇന്നലെ മുഴുവല്‍ അഗ്നിശമനസേന തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here