മുംബൈ: ബോളിവുഡ് സിനിമ ലോകത്തെ മുംബൈയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പറിച്ച് നടാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കരുനീക്കങ്ങള്‍ തുടങ്ങി. രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ചലച്ചിത്രനഗരം ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ സ്ഥാപിക്കുമെന്ന് യോഗി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍െറ ഭാഗമായി നിക്ഷേപങ്ങള്‍ക്കായി യോഗി ബോളിവുഡ് താരങ്ങളുമായും നിക്ഷേപകരുമായും നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ക്ക് ചൊവ്വാഴ്ച തുടക്കമായി.

മുംബൈയിലെത്തിയ യോഗി നടന് അക്ഷയ്കുമാറുമായി ചൊവ്വാഴ്ച രാത്രി ചര്‍ച്ച നടത്തി. ഖൊരഖ്പൂര്‍ എം.പിയും മുതിര്‍ന്ന നടനുമായ രവി കിഷനാണ് അക്ഷയ്കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ യോഗിയെ അനുഗമിച്ചത്.സുഭാഷ് ഗായ്, ബോണി കപൂര്‍, ഭൂഷന് കുമാര്‍, ജതിന് സേതി, രാഹുല്‍ മിത്ര, നീരജ് പഥക്, രണ്‍ദീപ് ഹൂഡ, ജിമ്മി ഷെര്‍ജില്‍, രാജ്കുമാര് സന്തോഷി എന്നീ സിനിമ രംഗത്തെ പ്രമുഖരുമായും ട്രേഡ് അനലിസ്റ്റുകളായ തരുണ്‍ ആദര്‍ശ്, കോമള്‍ നഹ്ത എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ലഖ്നോ മുനിസിപ്പല്‍ കോര്പറേഷന് ബോണ്ടുകളുടെ ലിസ്റ്റിങ്ങിനായി ബുധനാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും യോഗി സന്ദര്‍ശനം നടത്തുന്നുണ്ട്.