എ.കെ. ശശീന്ദ്രന്‍ ഫോണ്‍വിളി: ജസ്റ്റിസ് പി.എ ആന്റണി കമ്മിഷനെ നിയമിച്ചു

0
4

തിരുവനന്തപുരം: എ.കെ. ശശീന്ദ്രന്‍ രാജിവയ്ക്കാനിടയായ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ജസ്റ്റിസ് പി.എ ആന്റണി കമ്മിഷനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.

മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ആരാണ് വിളിച്ചത്. എന്തിനാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കും. പുറത്തുവന്ന ഓഡിയോ എഡിറ്റ് ചെയ്തതാണോ എന്നും പരിശോധിക്കും. അതേസമയം, സംഭവത്തിന് പിന്നില്‍ ‘പെണ്‍കെണി’ തന്നെയെന്ന നിഗമനത്തിലാണ് പൊലിസ് രഹസ്യാന്വേഷണ വിഭാഗം.

LEAVE A REPLY

Please enter your comment!
Please enter your name here