തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. രാവിലെ സെക്രട്ടേറിയറ്റിലെത്തിയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സെക്രട്ടേറിയറ്റിനുള്ളിലേക്കു പോലും പ്രവേശിപ്പിച്ചില്ല.
രണ്ട് വാള്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് കമ്മിഷന്‍ സമര്‍പ്പിച്ചത്. 22 സാക്ഷികളില്‍ 17 പേര്‍ കമ്മിഷനു മുന്നില്‍ ഹാജരായി. ഫോണ്‍ വിളി രേഖകളും കമ്മിഷന്‍ പരിശോധിച്ചു. റിപ്പോര്‍ട്ടില്‍ സംതൃപ്തനാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.
ചാനലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍ പ്രതികരിച്ചു. എന്നാല്‍, ടേംസ് ഓഫ് റഫറന്‍സിന്റെ പ്രധാന കാര്യങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ കമ്മിഷന്‍ തയാറായില്ല.

കമ്മിഷനുമായി നല്ല രീതിയിലാണ് സഹകരിച്ചിട്ടുള്ളതെന്ന് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. എന്‍.സി.പിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ അനുസരിക്കും. അതിനാല്‍, അശുഭ ചിന്തകള്‍ ഒന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here