ശബരിമല സ്ത്രീ പ്രവേശനത്തിന് നിയമപരമായി സ്‌റ്റേ ഇല്ല, പ്രായോഗികമായി ഉണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍

0
12

പാലക്കാട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവില്‍ നിയമപരമായ സ്‌റ്റേയില്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ ഉണ്ടെന്ന് മന്ത്രി എ.കെ. ബാലന്‍. വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടതോടെ നേരത്തെയുള്ള യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നടപ്പാക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കോടതി വിധി അനുസരിച്ചേ സര്‍ക്കാരിനു മുന്നോട്ടു പോകാന്‍ സാധിക്കൂ. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here