എയര്‍സെല്‍ മാക്‌സിസ് കേസ്: ചിദംബരം പ്രതി

0

ഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തേയും മകന്‍ കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സി.ബി.ഐ ഡല്‍ഹിയ പട്യാല ഹൗസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരെക്കൂടാതെ 16 പേര്‍ കൂടി പ്രതികളായുണ്ട്. റിട്ടയര്‍ ചെയ്തവരും ഇപ്പോള്‍ സേവനത്തിലുള്ളതുമായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് മറ്റു പ്രതികള്‍. പ്രത്യേക സി.ബി.ഐ ജഡ്ജ് ഒ.പി സൈനിയുടെ മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

എയര്‍സെല്ലില്‍ നിക്ഷേപം നടത്താന്‍ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ ഹോള്‍ഡിങ് സര്‍വീസ് ലിമിറ്റഡ് എന്ന കമ്പനിക്ക് വിദേശനിക്ഷേപ പ്രൊമോഷന്‍ ബോര്‍ഡ് ക്ലിയറന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടതാണ് കേസ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here