രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി, വ്യോമസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

0

ഡല്‍ഹി: പാക് ചാരസംഘടന ഐ.എസ്.ഐക്കു രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.സ്ത്രീയെന്നു നടിച്ച് സമൂഹമാധയമത്തിലൂടെ അടുപ്പം കാട്ടിയ രണ്ട് പാക് ഏജന്റുമാര്‍ക്ക് വിവരങ്ങള്‍ കൈമാറിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വാഹയെയാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ വ്യോമസേനാ ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഇയാള്‍ക്കെതിരെ ഒഫിഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here