കാണാതായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ നിന്നും പറന്നുയര്‍ന്ന ഉടനെ കാണാതായ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. ഇന്തോനേഷ്യൻ അന്വേഷകരാണ് ഞായറാഴ്ച ഇത്തരത്തിൽ വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെ രണ്ട് ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. ഒന്ന് ഒരു യാത്രക്കാരന്റേതും അതിനൊപ്പം മറ്റൊന്നിനൊപ്പമാണ് കണ്ടെത്തിയിരിക്കുന്നത്. ജക്കാർത്ത പോലീസ് വക്താവ് യൂസ്രി യൂനുസ് മെട്രോ ടിവിയോട് പറഞ്ഞു.

പത്തിലധികം നാവികസേന കപ്പലുകളാണ് തെരച്ചിലിന് രംഗത്തുള്ളത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ശനിയാഴ്ച രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരുന്നു എന്നാൽ, ഞായറാഴ്ച അതിരാവിലെ പുനരാരംഭിക്കുകയായിരുന്നു. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാര്‍ത്തയിൽ നിന്നും ഉയര്‍ന്ന ബോയിങ്-737 വിമാനമാണ് തകര്‍ന്നത്. പറന്നുയര്‍ന്ന് നാലു മിനിറ്റിന് ശേഷം റഡാറുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. ജക്കാര്‍ത്തയില്‍ നിന്നും വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം.

26 വ‍ർഷം പഴക്കമുള്ള വിമാനമാണിത്. വിമാനത്തിൽ ഏഴ് കുട്ടികളും 12 ജീവനക്കാരും അടക്കം 62 പേരായിരുന്നു. വിമാനം തകര്‍ന്ന് ഒരു സ്ഫോടനമുണ്ടായതായും അത് കണ്ടുവെന്നും ദൃക്‌സാക്ഷികളായ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here