ഡല്‍ഹി : നഴ്സിംഗ് ജീവനക്കാര്‍ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) നടത്തി വരുന്ന സമരം ദില്ലി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പിന്‍വലിച്ചു. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം പിന്‍വലിച്ചതെന്ന് നഴ്സസ് യൂണിയന്‍ വ്യക്തമാക്കി. സമരത്തിനെതിരെ എംയിസ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെട്ടത്. പ്രശ്ന പരിഹാരത്തിന് കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് യൂണിയന്‍ നാളെ ഹര്‍ജി നല്‍കും. ആവശ്യങ്ങള്‍ മാനേജ്മെന്റ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍ നിന്ന് നഴ്സുമാര്‍ പിന്‍മാറണമെന്നും കൊവിഡ് അടക്കമുള്ള നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ശമ്ബളത്തിലെ അപാകത പരിഹരിക്കുക, സ്വകാര്യ ഏജന്‍സി വഴിയുള്ള നഴ്സുമാരുടെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തിലാക്കുക, മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങള്‍ നല്‍കുക , നഴ്സിംഗ് നിയമനത്തില്‍ ആണ്‍-പെണ്‍ അനുപാതികം പാലിക്കുക ഉള്‍പ്പെടെ 23 ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചായിരുന്നു നഴ്സുമാരുടെ സമരം

ശമ്ബള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി 5000 നഴ്‌സുമാരാണ് തിങ്കളാഴ്ച്ച മുതല്‍ സമരത്തിനിറങ്ങിയത്. നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ എയിംസ് ഭരണസമിതി 170 നഴ്‌സുമാരെ താല്‍ക്കാലികമായി നിയമിച്ചിരുന്നു. സമരത്തിന്റെ പശ്ചാത്തലത്തില്‍ എയിംസില്‍ സുരക്ഷയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ശമ്ബള കമ്മീഷന്റെ അപാകതകള്‍ പരിഹരിക്കുക, കരാര്‍ പുനസ്ഥാപിക്കുന്നത് മാറ്റിവയ്ക്കുക, നഴ്‌സിംഗ് ഓഫീസര്‍മാരെ നിയമിക്കുന്നതില്‍ ലിംഗാധിഷ്ഠിത സംവരണം നിര്‍ത്തലാക്കുക തുടങ്ങിയ 23 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്. കഴിഞ്ഞ മാസം സമരത്തിന് നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അനശ്ചിതകാല സമരത്തിലേക്ക് കടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here