കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം

0

രാമങ്കരി: കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്യപ്പെട്ട കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിന് ജാമ്യം. 50,000 രൂപയുടെയും രണ്ടു ആള്‍ജാമ്യത്തിന്റെയും പുറത്താണ് രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മാമ്പുഴക്കരയിലെ വികസന സമിതി ഓഫീസില്‍ നിന്ന് ഫാ. പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here