ഡല്‍ഹി : ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക.

ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗ്രയുടെ വികസനത്തിന് മെട്രോ പദ്ധതി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്ററിലൂടെ ആശംസ നേര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആഗ്ര മെട്രോ പദ്ധതി നിര്‍മ്മാണം ആരംഭിക്കുകയാണ്. ഈ പദ്ധതി രണ്ടു യാത്രാ ഇടനാഴികളാണ് തുറക്കുക. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ആഗ്രാ നഗരത്തിലെ ജനങ്ങള്‍ക്കും ആഗ്ര കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഒരേ സമയം പദ്ധതി പ്രയോജനപ്പെടും- നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

29.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ട് ഇടനാഴികളോടു കൂടിയ ആഗ്ര മെട്രോ പദ്ധതി താജ്മഹല്‍,ആഗ്ര കോട്ട, സിക്കന്ദ്ര തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ റെയില്‍വെസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുമായി ബന്ധിപ്പിക്കും.ആഗ്രയിലെ താമസക്കാരായ 26 ലക്ഷത്തോളം ജനങ്ങള്‍ക്കും, പ്രതിവര്‍ഷം ആഗ്ര സന്ദര്‍ശിക്കുന്ന 60 ലക്ഷത്തോളം വിനോദസഞ്ചാരികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.ചരിത്ര നഗരമായ ആഗ്രയ്ക്ക് , പരിസ്ഥിതി സൗഹൃദവും വേഗത്തില്‍ ഉള്ളതുമായ ഈ ഗതാഗതസംവിധാനം ഏറെ ഗുണകരമാകും. അഞ്ചുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 8379.62 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

.

LEAVE A REPLY

Please enter your comment!
Please enter your name here