ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ്, ഭീഷണി ജെയ്‌ഷെ മുഹമ്മദില്‍ നിന്ന്

0
2

ഡല്‍ഹി: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകള്‍ പദ്ധതിയിടുന്നതായി സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്. മിലിട്ടറി ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ സുരക്ഷാ ഏജന്‍സികളാണ് പത്തു ദിവസത്തിനുള്ളില്‍ ആക്രമണ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത.

അയോധ്യ വിധി ഏത് സമയത്തും വരുമെന്ന സാഹചര്യമായതിനാല്‍ ഭീകരര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡാര്‍ക്ക് വെബ് എന്‍ക്രിപ്റ്റഡ് ചാനലുകള്‍ വഴിയുള്ള സന്ദേശങ്ങളാണ് ഏജന്‍സികള്‍ പിടിച്ചെടുത്തത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭീകരാക്രമണ സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here