ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിട്ട അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് വിലക്കി ബാര്‍ കൗണ്‍സില്‍

0

ഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തില്‍ ഒപ്പിട്ട അഭിഭാഷകരായ എം.പിമാര്‍ക്ക് ബാര്‍ കൗണ്‍സിലിന്റെ താക്കീത്. പ്രമേയത്തില്‍ ഒപ്പിട്ടവരായ കപില്‍ സിബല്‍, മനു അഭിഷേക് സിംഗ്‌വി, വിവേക് തന്‍ഖ തുടങ്ങിയവര്‍ പ്രാക്ടീസ് ചെയ്യേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു. ജനറല്‍ ബോഡി യോഗത്തിനുശേഷമാണ് കൗണ്‍സില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അറിയിപ്പ് മറികടന്നാല്‍ അവരുടെ പ്രാക്ടീസ് ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് നീങ്ങേണ്ടി വരുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here