18 തികഞ്ഞാല്‍ സ്ത്രീക്കും പുരുഷനും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാമെന്ന് സുപ്രീം കോടതി

0

ഡല്‍ഹി: പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കാം. ഇതുസംബന്ധിച്ച് സുപ്രീംകോടതി വിധിയുണ്ടായതോടെ 18 വയസുകഴിഞ്ഞ പുരുഷനും സ്ത്രിക്കും ഒരുമിച്ച് ജീവിക്കാന്‍ നിയമ പ്രാബല്യം ലഭിച്ചു. പുരുഷന് വിവാഹപ്രായം 21 വയസ് ആണെന്നിരിക്കെ 18 തികഞ്ഞാല്‍ ഇത്തരത്തില്‍ താമസിക്കാന്‍ സാധിക്കും.

മലയാളികളായ നന്ദകുമാറിന്റെയും തുഷാറിന്റെയും വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രിം കോടതി തള്ളി. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുഷാരയുടേയും നന്ദകുമാറിന്‍േയും വിവാഹം കേരളാ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഇതിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയലാണ് ജസ്റ്റിസുമാരായ എകെ സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട ബഞ്ചിന്റെ ഉത്തരവ്. 2017 ഏപ്രിലിലാണ് ഹൈക്കോടതി തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം അസാധുവാക്കിയത്. കേസ് പരിഗണിക്കുന്ന സമയത്ത് നന്ദകുമാറിന് 21 വയസ് തികഞ്ഞിരുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here