കുപ്പിവെള്ളത്തില്‍ ഈകോളി, മീനില്‍ ഫോര്‍മാലിന്‍, മസാല, പഴം, എണ്ണ… പണം നല്‍കി വാങ്ങുന്നത് മരണത്തെയോ ?

1

തിരുവനന്തപുരം: കുപ്പിവെള്ളം മലിനം. മീനില്‍ ഫോര്‍മാലിന്‍, മസാലകളില്‍ മായം… പണം നല്‍കി കടയില്‍ നിന്ന് വാങ്ങുന്നത് മാരക രോഗങ്ങളെയും അതുവഴി മരണത്തെയുമാണെന്ന സ്ഥിതി.

ഗുണനിലവാരം പൂര്‍ണ്ണമായും തകര്‍ന്ന രീതിയിലുള്ള ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ നിറയുന്നത്. കാര്യമായ പരിശോധനകളോ നടപടികളോ ഇല്ലാതിരുന്നതോടെ ഇവ വിപണി നിറഞ്ഞിരിക്കുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പല പ്രമുഖ കമ്പനികളുടെയും കറി മസാലകളില്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് അടുത്തിടെയാണ്. വെളിച്ചെണ്ണയിലും ‘ഡ്യൂപ്ലിക്കേറ്റു’കളാണ് രാജാക്കന്മാര്‍.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന മത്സ്യത്തിലാകട്ടെ, ഫോര്‍മാലിനാന്ന് വ്യക്തമായി. മീനുകള്‍ സംസ്ഥാനത്ത് എത്തിച്ചവര്‍ക്കെതിരെ തല്‍ക്കാലം നടപടികള്‍ വേണ്ടെന്നാണ് അധികൃതരുടെ തീരുമാനം. ഫോര്‍മാലിന്‍ കലര്‍ത്തുന്നത് ആരാണെന്ന് ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല. ആന്ധാപ്രദേശില്‍ നിന്നും ആലപ്പുഴയിലെത്തിച്ച നാലായിരം കിലോ ചെമ്മീന്‍ഇന്നു തന്നെ തിരിച്ചയക്കും. മത്സ്യബന്ധന ബോട്ടിലോ, ഹാര്‍ബറിലോ, ലോഡ് എടുത്ത കമ്പനിക്കാരോ ആരാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ത്തതെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്ന നിലപാടിലാണ് അധികൃതര്‍.

സംസ്ഥാനത്ത് വന്‍തോതില്‍ വിറ്റഴിച്ചിരുന്ന കുപ്പിവെള്ള ബ്രാന്‍ഡുകളില്‍ പലതും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. പത്തോളം കമ്പനികളുടെ വെള്ളത്തില്‍ ഇകോളി ബാക്ടീരിയ അടക്കമുള്ളവയെ കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ സാഗരറാണിയുടെ അടിസ്ഥാനത്തില്‍ പരിശോധവകള്‍ കര്‍ശനമാക്കിയതോടെയാണ് ഈ വിവിരങ്ങള്‍ പുറത്തുവരുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ കേരളത്തിലെത്തിപ്പ് പുതിയ ലേബലൊട്ടിച്ചു വില്‍ക്കുന്ന ഗോഡൗണ്‍ കണ്ടെത്തിയത് അടുത്തിടെയാണ്. സംസ്ഥാനത്തെത്തുന്ന പഴവര്‍ഗങ്ങളിലടക്കം വന്‍തോതിലുളള മായം ചേര്‍ക്കലാണ് നടക്കുന്നത്. എന്നാല്‍, ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ സ്വീകരിക്കപ്പെടുന്ന നടപടികള്‍ ഫലപ്രദമാകുന്നില്ലെന്നും വിമര്‍ശനം ഉയരുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here