അമേരിക്കന്‍ നടി ജെസീക്ക ജെയിംസിനെ കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍നാന്റോ വാലിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണ്‍ സിനിമാ രംഗത്ത് അനേക കാലം തുടരുന്ന നടീനടന്മാര്‍ക്ക് നല്‍കുന്ന ബഹുമതിയായ ‘എ.വി.എം ഹാള്‍ ഒഫ് ഫേമി’ലെ അംഗത്വം കരസ്ഥമാക്കിയ ആളായിരുന്നു 43 കാരിയായ ജെസീക്ക.

ജെസ്സീക്കയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നതോടെ മുന്‍ ഭര്‍ത്താവ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ പലവിധ മരുന്നുകളും മുറിയില്‍ നിന്നും കണ്ടെടുത്തു.

ആത്മഹത്യയാകാമെന്ന അഭ്യൂഹം പരന്നെങ്കിലും ജെസ്സീക്കയുടേത് സ്വാഭാവിക മരണമാണെന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ അറിയിച്ചു.

അധ്യാപികയായിരുന്ന ജെസീക്ക 2002-ലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അമേരിക്കന്‍ അശ്ളീല സിനിമാ രംഗമാണ് ജെസീക്കയെ കൈപിടിച്ചുയര്‍ത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here