തിരുവനന്തപുരം: ജനിച്ചു മൂന്നാം നാള്‍ വേര്‍പിരിയേണ്ടിവന്ന കുഞ്ഞ് ഒരു വര്‍ഷത്തിനുശേഷം അമ്മ അനുപമയുടെ കൈകളിലേക്ക്. തിരുവനന്തപുരം കുടുംബകോടതിയുടെ മേല്‍നോട്ടത്തിലാണ് കുഞ്ഞിനെ കൈമാറിയത്.

ഇന്നു ഉച്ചയ്ക്കുശേഷമാണ് കുഞ്ഞിനെ അനുപമയ്ക്കു കൈമാറാന്‍ കോടതി തീരുമാനിച്ചത്. അനുപമയും അജിത്തും സി.ഡബ്യൂ.സി അധ്യക്ഷയും ഉച്ചയോടെ കുടുംബകോടതിയിലെത്തി. കുഞ്ഞിനെ വിട്ടു നല്‍കണമെന്ന് ഹര്‍ജി അനുപമ സമര്‍പ്പിച്ചതിനു പിന്നാലെ കുട്ടിയെ കോടതിയില്‍ എത്തിച്ചു.

ഡി.എന്‍.എ പരിശോധനാഫലം അനുപമയ്ക്കു അനുകൂലമായ സാഹചര്യത്തില്‍ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കേസ് ഇന്ന് പരിഗണനയ്ക്ക് എടുത്തതും ഡി.എന്‍.എ ഫലം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here