ഡ്രൈവര്‍ക്ക് മകളുടെ മര്‍ദ്ദനം: ബെറ്റാലിയന്‍ എ.ഡി.ജി.പിക്കു കസേര തെറിച്ചു

0

തിരുവനന്തപുരം: ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ചതിലൂടെ വിവാദത്തിലായ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ കസേര തെറിച്ചു. ബെറ്റാലിയന്‍ മേധാവി സ്ഥാനത്തു നിന്ന് നീക്കി ഉത്തരവിറങ്ങി.

ഔദ്യോഗിക ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് വ്യക്തമായിരുന്നു. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ വ്യക്തമായി. അനധികൃതമായി വീട്ടില്‍ ഡ്യുട്ടിക്ക് നിയോഗിച്ചിരുന്ന ക്യാമ്പ് ഫോളോവര്‍മാരെ ഭാര്യയും മകളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നതിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഓരോന്നായി പുറത്തുവരുകയും ചെയ്യുന്നതിനിടെയാണ് നടപടി.

സേനക്കുള്ളിലും പ്രതിഷേധം രൂക്ഷമായിരുന്നു. തുടര്‍ന്നാണ് എ.ഡി.ജി.പിയെയും കുടുംബത്തെയും സംരക്ഷിച്ചു നിര്‍ത്താനുള്ള ശ്രമത്തില്‍ നിന്ന് ഐ.പി.എസ്. ലോബി പിന്‍മാറിയത്. സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡി.ജി.പി ഇന്ന് പോലീസ് അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തും. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും കര്‍ശമായി ഇടപെട്ടിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here