ക്ലൈമാക്‌സ് മാറി മറിയുന്നു, ശ്രീദേവിയുടെ മൃതദേഹം എത്തുന്നത് വൈകും

0

ദുബായ്: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അത്രശുഭസൂചകമല്ലെന്ന് റിപ്പോര്‍ട്ട്. നിലവിലെ അന്വേഷണം ദുബായ് പബഌക് പ്രോസിക്യൂഷന്‍ ഏറ്റെടുത്തതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ കീഴിലുള്ള മെഡിക്കല്‍ടീം ആണ് ഫോറന്‍സിക് പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ദുബായ് പബഌക് പ്രോസിക്യൂഷന്‍ മുങ്ങിമരിക്കാനുള്ള കാരണങ്ങള്‍ അന്വേഷിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ മരണത്തിനുപിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയിലേക്ക് വഴിതിരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

മദ്യപാനമോ രക്തസമ്മര്‍ദ്ദമോ ചെറിയ ഹൃദയാഘാതമോ ഉണ്ടായാല്‍ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിപ്പോകാനുള്ള സാധ്യതയേറെയാണ്. ഇത്തരത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണെന്നാണ് നിലവിലെ പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നതെന്നും ദുബായ് പോലീസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ആന്തരികാവയവങ്ങളുടെ വിശദമായ ഫോറന്‍സിക് പരിശോധന പോലീസ് ആവശ്യപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നത് ഇനിയും വൈകും.

ദുബായിലെ ഹോട്ടലില്‍ ഹൃദയാഘാരത്താല്‍ മരണപ്പെട്ടെന്ന ആദ്യ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കുളിമുറിയില്‍ തെന്നിവീണെന്നും ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നെന്നും വാര്‍ത്തകള്‍ പുറത്തുവന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച (ഫെബ്രുവരി 24)യാണ് നടി ശ്രീദേവിയുടെ മരണം സംഭവിച്ചത്. മൃതദേഹം പിറ്റേന്നുവൈകിട്ടോടെ മുംബെയിലെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ദുബായ് പോലീസിന്റെ അന്വേഷണമാണ് സംഭവത്തിലെ ദുരൂഹതകളിലേക്ക് വിരല്‍ചൂണ്ടിയത്.

ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നാലേ മൃതദേഹം വിട്ടുനല്‍കാനാകൂവെന്ന് പോലീസ് അറിയിച്ചപ്പോഴും ദുബായിലെ നിയമപരമായ പ്രശ്‌നം മാത്രമാകുമെന്നാണ് ആരാധകരും കരുതിയിരുന്നത്. എന്നാല്‍ ബാത്ത് ടബ്ബിലെ മുങ്ങിമരണമെന്ന വാര്‍ത്തയാണ് പിന്നേട് പുറത്തുവന്നത്. രക്തത്തില്‍ മദ്യത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ബോണി കപൂര്‍ അപ്രതീക്ഷിതമായി തിരികെ ദുബായിലെത്തിയതും മരണം നടന്ന് 3 മണിക്കൂറുകള്‍ കഴിഞ്ഞ് മാത്രം വിവരം പുറത്തറിയിച്ചതും ദുരൂഹമായി തുടരുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here