സുനിക്ക് ജാമ്യമില്ല, കാവ്യയ്ക്ക് ആവശ്യമില്ല, നാദിര്‍ഷായുടെ കാര്യം കോടതി 4ന് പരിഗണിക്കും

0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവന്റെ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കി. അറസ്റ്റിനു സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു കോടതി നിരീക്ഷിച്ചു. കാവ്യയെ പ്രതിയാക്കിയിട്ടില്ലെന്ന പൊലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹരജി തീര്‍പ്പാക്കിയത്. അതേസമയം, നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത മാസം നാലിനു പരിഗണിക്കാൻ വേണ്ടി മാറ്റിവച്ചു.

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. പള്‍സര്‍ സുനിക്കൊപ്പം കൂട്ടുപ്രതികളായ ഡ്രൈവര്‍ മാര്‍ട്ടിന്റെയും പ്രദീപിന്റെയും ജാമ്യാപേക്ഷയും കോടതി തള്ളി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here