കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. ഐഷയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച കോടതി അറസ്റ്റു ചെയ്യുകയാണെങ്കില്‍ 50,000 രൂപയുടെ ബോണ്ടില്‍ ജാമ്യം നല്‍കാന്‍ കീഴ്‌കോടതികള്‍ക്കും നിര്‍ദേശം നല്‍കി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഐഷയുടെ ജാമ്യാപേക്ഷയെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഐഷ സുല്‍ത്താനയെ അറസ്റ്റു ചെയ്യാന്‍ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ഉണ്ടെങ്കില്‍ കൊച്ചിയില്‍ നിന്നുതന്നെ അത് ചെയ്യാമായിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം നിലനില്‍ക്കുമെന്ന് ദ്വീപ് ഭരണകൂടവും കോടതിയില്‍ വാദിച്ചു. ബയോ വെപ്പണ്‍ എന്ന വാക്ക് ഇത്ര വലിയ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഐഷ കോടതിയെ അറിയിച്ചത്. പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചുവെന്നും ഐഷ കോടതിയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here