ബിനീഷിനെച്ചൊല്ലി ‘അമ്മ’യില്‍ വാക്കേറ്റം; പാര്‍വതിയുടെ രാജി സ്വീകരിച്ചു

0
54

 

ബിനീഷ് കോടിയേരിയെച്ചൊല്ലി താരസംഘടന ‘അമ്മ’യില്‍ വാക്കേറ്റം. ലഹരിമരുന്നുകേസില്‍ പ്രതിയായ ആളെ സസ്പെന്‍ഡ് ചെയ്യണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു. നടപടി ഉടന്‍ വേണ്ടെന്നാണ് മുകേഷിന്റെ വാദം. സസ്പെന്‍ഷന്‍ വേണമെന്ന്  എക്സിക്യൂട്ടീവ് യോഗത്തില്‍ നടിമാരും ആവശ്യപ്പെട്ടു. ബിനീഷിനെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന എക്സിക്യുട്ടീവ് യോഗത്തിലെ ആവശ്യം മുകേഷും ഗണേഷ് കുമാറും എതിർത്തു. ബിനീഷിനോട് വിശദീകരണം തേടാനും ‘അമ്മ’ തീരുമാനിച്ചു. നടി പാര്‍വതി തിരുവോത്തിന്റെ രാജി യോഗം അംഗീകരിച്ചു.

അതേസമയം, ബംഗളുരു ലഹരി മരുന്നു ഇടപാട് കേസില്‍ ബിനീഷ് കോടിയേരിയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. എന്‍ഫോഴ്സ്മെന്റ്  ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്.

ഇതിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നായിരുന്നു തിരക്കിയതെന്നും എന്‍.സി.ബിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു അയച്ചത്. 25 വരെയാണ് ഇ.ഡി കേസില്‍ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here