ബിഗില്‍ ചിലത് ചോദിച്ചിക്കാനുണ്ട്, വിജയിയെ മണിക്കൂറുകള്‍ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്, അറസ്റ്റിന് നീക്കം ?

0
4

ചെന്നൈ: ബുധനാഴ്ച സിനിമാ സെറ്റില്‍വച്ച് തുടങ്ങിയ ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച രാവിലെയും അവസാനിച്ചില്ല. നടന്‍ വിജയിയെ ചെന്നൈയിലെ വീട്ടിലെത്തിച്ച് രേഖകള്‍ പരിശോധിക്കുന്ന തിരക്കിലാണ് പത്തോളം വരുന്ന ഉദ്യോഗസ്ഥര്‍. രാവിലെ ചെന്നൈയിലെ ആദായനികുതി ഓഫീസിലേക്കു മടങ്ങിയ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അടുത്ത തീരുമാനം എന്താകുമെന്ന ആകാംക്ഷയിലാണ് തമിഴ് സിനിമാ ലോകം.

നെയ്‌വേലിയില്‍ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍വച്ചാണ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത്. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച വിജയിയുടെ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ആദ്യ റൗണ്ട് ചോദ്യം ചെയ്യലിനു പിന്നാലെ ചെന്നൈയിലെ വീട്ടിലെത്തിച്ചും വിജയിയുമായി അന്വേഷണസംഘം സംസാരിച്ചു. ചില രേഖകള്‍ പരിശോധിക്കാനാണ് വീട്ടിലെത്തിയതെന്നാണ് സൂചന.

എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here