വിമാനത്തിൽ നിന്ന് ഇറക്കി വിട്ട നടൻ ഷൈൻ ടോമിനെ വിട്ടയച്ചു

ദുബായ് | വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിന് നടൻ ഷൈൻ ടോം ചാക്കോയെ ഇറക്കിവിട്ടു. ദുബായ് വിമാനത്താവള അധികൃതരുടെ കസ്റ്റഡിയിലായ നടനെ പിന്നീട് വിട്ടയച്ചു.

കൊച്ചിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് ദുബായ് വിമാനത്താവളത്തിൽ വച്ച് നടൻ ഷൈൻ മോശം പെരുമാറ്റത്തിന്റെ പേരിൽ വിവാദത്തിലായത്. വിമാനത്തിൽ ബഹളം വെച്ചതിനും കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനുമാണ് നടനെ ഇറക്കിവിട്ടത്. നടന്റെ വൈദ്യ പരിശോധനയടക്കം നടത്തി നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

ഭാരത സർക്കസ് എന്ന പുതിയ ചിത്രത്തിന്റെ പരസ്യ പ്രചരണത്തിന്റെ ഭാഗമായി ദുബൈയിൽ എത്തിയതായിരുന്നു ഷൈൻ. സംഭവത്തെക്കുറിച്ച് നടനോ സിനിമയുടെ അണിയറ പ്രവർത്തകരോ പ്രതികരിയിട്ടില്ല.

Shine Tom Chacko forcefully removed from flight for attempting to barge into the cockpit

LEAVE A REPLY

Please enter your comment!
Please enter your name here