രജനീകാന്തിന്​ ദാദ സാഹേബ്​ ഫാൽക്കേ പുരസ്​കാരം

ഡൽഹി: തമിഴ്​ നടൻ രജനീകാന്തിന്​ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. അമ്പത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരമാണ് സ്റ്റൈൽ മന്നൻ രജനീകാന്തിന് ലഭിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ഇന്ത്യൻ സിനിമയിലെ പ​രമോന്നത പുരസ്​കാരമാണ്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരം. തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ രജനീകാന്തിന്​ പുരസ്​കാരം നൽകിയതെന്നതും ശ്രദ്ധേയമാണ്​. നേരത്തെ രജനീകാന്ത്​ രാഷ്​ട്രീയപാർട്ടി രൂപീകരിച്ച്​ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നു. ബി.ജെ.പിയുമായി രജനീകാന്ത്​ സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനത്തിൽ നിന്നും താരം പിൻവാങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here