മുംബൈ: വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന് ഇര്ഫാന് ഖാന് (53) അന്തരിച്ചു. അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2018ല്‍ ഇര്ഫാന് ന്യൂറോ എന്ഡോക്രൈമന് ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം ചികിത്സ വിദേശത്തേക്കു മാറ്റിയിരുന്നു.
ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്നു ഇര്ഫാന്. 2003ല്‍ റിലീസായ ഹാസിലിലെ വില്ലന്‍ വേഷമാണ് ഇര്‍ഫാന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. പാന്‍ സിംഗ് തോമര്‍ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങള്‍ ഇര്‍ഫാനെ തേടിയെത്തിയിട്ടുണ്ട്. 2011ല്‍ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് പത്മശ്രീ നല്കി ആദരിച്ചു.