ഫ്രാങ്കോയ്‌ക്കെതിരെ സമരം ചെയ്തതിന് സിസറ്റര്‍ ലൂസിയെ ജോലികളില്‍ നിന്ന് വിലക്കി

0

കൊച്ചി: ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കന്യാസ്ത്രീ സമരത്തെ പിന്തുണച്ച വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ സഭ നടപടി തുടങ്ങി. പ്രാര്‍ത്ഥന, ആരാധന, കുര്‍ബാന തുടങ്ങിയ ചുമതലകളില്‍ നിന്നു മാറി നില്‍ക്കാന്‍ സിസ്റ്റര്‍ ലൂസിക്കു നിര്‍ദേശം ലഭിച്ചു. സഭാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് നടപടി. സമൂഹമാധ്യമങ്ങളില്‍ സഭാവിരുദ്ധ പോസ്റ്ററുകളിട്ടു, വായ്‌പെടുത്ത് കാറു വാങ്ങി, സഭാ വസ്ത്രം ധരിക്കാതെ പൊതുപരിപാടികളില്‍ പങ്കെടുത്തു തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. മൂന്നു മാസം മുമ്പ് മാനന്തവാടി രൂപത സിസ്റ്റര്‍ ലൂസിക്കെതിരെനടപടി ശിപാര്‍ശ ചെയ്തിരുന്നുവെന്നാണ് എഫ്.സി.സി. സന്യാസസമൂഹത്തിന്റെ നിലപാട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here