ഐ സി യുവിൽ നൃത്തം ചെയ്ത് നഴ്സുമാർ; വീഡിയോ വൈറലായി, ശിക്ഷാ നടപടി സ്വീകരിച്ച് അധികൃതർ, അന്വേഷണത്തിന് ഉത്തരവ്

ആൽവാർ: കഴിഞ്ഞ ദിവസം ആയിരുന്നു ആൽവാറിലെ രാജിവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ നിന്നുള്ള ഒരു വീഡിയോ വൈറലായത്. സർജിക്കൽ ഐ സി യുവിൽ പാട്ട് വച്ചാണ് നഴ്സുമാർ നൃത്തം ചെയ്തത്. ആശുപത്രിയിലെ രണ്ട് നഴ്സിംഗ് സ്റ്റാഫുകളും കരാർ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയുമാണ് നൃത്തം ചെയ്തത്. ഐ സി യുവിൽ നൃത്തം ചെയ്ത ഈ മൂന്നു പേർക്കും എതിരെ ശിക്ഷാ നടപടി സ്വീകരിച്ചു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ആളെ ജോലിയിൽ നിന്ന് നീക്കി. നൃത്തം ചെയ്ത സർജിക്കൽ ഐ സി യുവിലെ മറ്റ് രണ്ട് നഴ്സുമാരെ വേറെ വകുപ്പുകളിലേക്കും ശിക്ഷാ നടപടിയുടെ ഭാഗമായി
മാറ്റി.

പി പി ഇ കിറ്റ് ധരിച്ചായിരുന്നു സർജിക്കൽ ഐ സി യുവിലെ നൃത്തം. വലിയ ശബ്ദത്തിൽ പാട്ട് വെച്ചായിരുന്നു മൂന്ന് ജീവനക്കാരും നൃത്തം ചെയ്തത്. വലിയ ശബ്ദത്തിൽ പാട്ട് വച്ച് നൃത്തം ചെയ്ത് വീഡിയോ എടുക്കുന്ന സമയത്ത് സർജിക്കൽ ഐ സി യുവിൽ മറ്റാരും ഉണ്ടായിരുന്നില്ല.

തിങ്കളാഴ്ചയ്ക്കും ചൊവ്വാഴ്ചയ്ക്കും ഇടയ്ക്കുള്ള രാത്രിയിൽ ആയിരുന്നു വീഡിയോ ഷൂട്ട് ചെയ്തത്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി രാജിവ് ഗാന്ധി ആശുപത്രിയിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ ഡോ സുനിൽ ചൗഹാൻ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്ന ശുചീകരണ തൊഴിലാളിയെ ജോലിയിൽ നിന്ന് പുറത്താക്കിയതായി അദ്ദേഹം വ്യക്തമാക്കി. നൃത്തം ചെയ്ത മറ്റ് രണ്ട് നഴ്സുമാരെ സർജിക്കൽ ഐ സി യുവിൽ നിന്ന് വേറെ വകുപ്പിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

മൂന്നംഗ കമ്മിറ്റി ആയിരിക്കും സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. ഇതിൽ ഡെപ്യൂട്ടി കൺട്രോളർ, നഴ്സിങ് സൂപ്രണ്ട്, ഫിസിഷ്യൻ എന്നിവർ ഉൾപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രദീപ് കുമാർ, യോഗേഷ് യാദവ് എന്നിവരാണ് ആരോപണ വിധേയരായ നൃത്തം ചെയ്ത നഴ്സുമാർ. ഇതിൽ ഒരാളെ ട്രോമ സെന്ററിലേക്കും മറ്റേയാളെ മെഡിസിൻ വാർഡിലേക്കുമാണ് മാറ്റിയത്. ശുചീകരണ തൊഴിലാളി ആയിരുന്നു അജയ് കരാർ അടിസ്ഥാനത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. അജയിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

ആശപത്രി ഭരണാധികാരികൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഐ സി യു കോവിഡ് രോഗികൾക്കായി മാറ്റി വച്ചിരിക്കുകയായിരുന്നു. എന്നാൽ, കോവിഡ് രോഗികൾ കുറഞ്ഞതിനെ തുടർന്ന് മൂന്നു ദിവസം മുമ്പാണ് സർജിക്കൽ ഐ സി യു ആക്കി മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here