കൊല്ലം: വാളത്തുങ്കലില്‍ ഭാര്യയുടെയും മകളുടെയും ദേഹത്ത് ഗൃഹനാഥന്‍ ആസിഡ് ഒഴിച്ചു. വാളത്തുങ്കുല്‍ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. അയല്‍വാസികളായ രണ്ട് കുട്ടികള്‍ക്കും ആക്രമണത്തില്‍ ചെറിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്.

ജ​യ​ന്‍റെ ഭാ​ര്യ ര​ജി, മ​ക​ള്‍ ആ​ദി​ത്യ(14) എ​ന്നി​വ​ര്‍​ക്കും അ​യ​ല്‍​വാ​സി​ക​ളാ​യ പ്ര​വീ​ണ, നി​ര​ഞ്ജ​ന എ​ന്നി​വ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ജി​യെ​യും ആ​ദി​ത്യ​യേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  40 ശതമാനം പൊള്ളലേറ്റ ഭാര്യ രജിയുടെ നില ഗുരുതരമാണ്. രജി ലോട്ടറി വില്‍പ്പനശാലയില്‍ ജോലിക്ക് പോയതിനാണ് ജയന്‍ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ജ​യ​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

സം​ഭ​വ​ത്തി​ല്‍ ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ ജ​യ​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

LEAVE A REPLY

Please enter your comment!
Please enter your name here