ഡല്‍ഹി: വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ മരിച്ചയാളുടെ പ്രായവും വരുമാനവും മാനദണ്ഡമാക്കണമെന്ന് സുപ്രീം കോടതി. മരിച്ചയാളുടെ പ്രായം 40 വയസിനു താഴെയാണെങ്കില്‍ വരുമാനത്തിന്റെ 50 ശതമാനം അധികം ഇന്‍ഷ്വറന്‍സ് നല്‍കണം. 40 മുതല്‍ 50 വയസുവരെയാണെങ്കില്‍ വരുമാനത്തിന്റെ 30 ശതമാനവും 50 മുതല്‍ 60 വരെയാണെങ്കില്‍ 15 ശതമാനവും അധികം ഇന്‍ഷ്വറന്‍സ് നല്‍കണം. അഞ്ചംഗ ബഞ്ചിന്റേതാണ് വിധി.

LEAVE A REPLY

Please enter your comment!
Please enter your name here