കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി, 5 മരണം, 11 പേര്‍ക്ക് പരുക്ക്

0

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകൂറ്റപണിക്ക് എത്തിച്ച കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു മരണം. പെത്തനംതിട്ട സ്വദേശി ജെവിന്‍ റെജി, കൊച്ചി മൈനാഞ്ചി മുക്ക് സ്വദേശി കെ.ബി. ജയന്‍, തൃ്പ്പൂണിത്തുറ സ്വദേശി സി.എസ്. ഉണ്ണികൃഷ്ണന്‍, എരൂര്‍ സ്വദേശി എം.വി. കണ്ണന്‍, വൈപ്പിന്‍ സ്വദേശി റംഷാന് എന്നിവരാണ് മരിച്ചത്. 11 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അറ്റകൂറ്റപണികള്‍ക്ക് എത്തിച്ച സാഗര്‍ ഭൂഷണെന്ന ഒ.എന്‍.ജി.സി. കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്റ്റീല്‍ ബല്ലാസ്റ്റ് ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്. വാതക ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ ഉത്തരവിട്ടു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here