പാത ഒരുങ്ങുന്നു, ഇന്ത്യയില്‍ നിന്നു നേരിട്ടു കൈലാസ് മാനസരോവറിലേക്ക് പോകാന്‍

ന്യൂഡല്‍ഹി: ചൈനയോ നേപ്പാളിനെയോ ആശ്രയിക്കാതെ ഇന്ത്യക്കാര്‍ക്ക് കൈലാസ് മാനസരോവര്‍ സന്ദര്‍ശിക്കാന്‍ വഴി ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ നിന്നു നേരെ മാനസരോവറിലേക്കു പോകാനുള്ള റൂട്ട് അടുത്ത വര്‍ഷം ഡിസംബറോടെ തയാറാകുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ഉത്തരാഖണ്ഡ് വഴിയുള്ള റൂട്ട് സമയം ലാഭിക്കാന്‍ മാത്രമല്ല, നിലവിലെ അപകടകരമായ ട്രെക്കിംഗില്‍ നിന്ന് വ്യത്യസ്തമായി സുഗമമായ യാത്ര നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനഗറിനും ഡല്‍ഹിക്കും മുംബൈക്കും ഇടയിലുള്ള യാത്രാ സമയം വെട്ടിക്കുറയ്ക്കുന്ന ജമ്മു കശ്മീരിലെ റോഡ് കണക്റ്റിവിറ്റി മന്ത്രാലയം വര്‍ധിപ്പിക്കുകയാണെന്നും ഗഡ്കരി പാര്‍ലമെന്റില്‍ പറഞ്ഞു. 7,000 കോടി രൂപയാണ് പദ്ധതികള്‍ക്ക് ചെലവാകുക.

നാല് തുരങ്കങ്ങളാണ് നിര്‍മ്മിക്കുന്നത്. ലഡാക്ക് മുതല്‍ കാര്‍ഗില്‍, കാര്‍ഗില്‍ മുതല്‍ ഇസഡ്-മോര്‍, ഇസഡ്-മോര്‍ മുതല്‍ ശ്രീനഗര്‍, ശ്രീനഗര്‍ മുതല്‍ ജമ്മു വരെയാണ് തുരങ്കങ്ങള്‍. സോജില തുരങ്കത്തില്‍ 10000 തൊഴിലാളികള്‍ ജോലികള്‍ ചെയ്യുകയാണ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെ സമയപരിധി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിര്‍മ്മാണത്തിലിരിക്കുന്ന ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേ ഡല്‍ഹിക്കും ശ്രീനഗറിനും ഇടയിലുള്ള യാത്ര വെറും എട്ട് മണിക്കൂറായി കുറയ്ക്കും.

Indians will be able to visit Kailash Mansarovar without having to travel via China or Nepal by December 2023

LEAVE A REPLY

Please enter your comment!
Please enter your name here