പേരാവൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വേട്ടേറ്റ് മരിച്ചു, കണ്ണൂരില്‍ ഹര്‍ത്താല്‍

0
10

പേരാവൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകനും പേരാവൂര്‍ ഗവ. ഐ.ടി.ഐ വിദ്യാര്‍ത്ഥിയുമായ ചിറ്റാരിപ്പറമ്പ് ശ്യാമപ്രസാദ് (24) വേട്ടേറ്റു മരിച്ചു. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെട്ടേറ്റ ശ്യാമപ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. അവിടെ വച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. മൂന്നു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് ദൃക്‌സാക്ഷി മൊഴി. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നാളെ കണ്ണൂരില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here