ഡല്‍ഹി: പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ അഭിലാഷ് ടോമി വിരമിച്ചു. നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്നാണ് ഇദ്ദേഹം വിരമിച്ചത്. പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി.
കീര്‍ത്തി ചക്ര, ടെന്‍സിംഗ് നോര്‍ഗെ പുരസ്കാര ജോതാവുകൂടിയാണ് അഭിലാഷ് ടോമി. 2012 ലാണ് അഭിലാഷ് ടോമി മുംബൈ തീരത്തുനിന്ന് പായ് വഞ്ചിയില്‍ യാത്ര തിരിച്ചത്. നാല് ലക്ഷത്തോളം കിലോമീറ്ററുകളാണ് ഒറ്റക്ക് യാത്ര ചെയ്ത അഭിലാഷ് 2013 ഏപ്രിലില്‍ മുംബൈയില്‍ തന്നെ തിരിച്ചെത്തി. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ അഭിലാഷിന്റെ പിതാവ് ചാക്കോ ടോമി വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനാണ്.