ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കുരുക്ക് മുറുകുമ്പോള്‍ ആം ആദ്മിയെയും കേജ്‌രിവാളിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ആംആദ്മിയുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിനിടെ, മനീഷ് സിസോദിയയെ റോസ് അവന്യൂ കോടതി അഞ്ചു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.
ആം ആദ്മി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ നിലനില്‍പ്പും ഭാവിയും മദ്യനയ അഴിമതിയില്‍ തൂങ്ങിക്കിടക്കുകയാണ്. ഉപമുഖ്യമന്ത്രി പദം മുതല്‍ ഡല്‍ഹി സര്‍ക്കാരിലെ പ്രധാനപ്പെട്ട 18 വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന, അരവിന്ദ് കേജ്‌രിവാളിന്റെ വലം കൈയാണ് മനീഷ് സിസോദിയ.
ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസിലേക്കു ആംആദ്മി പാര്‍ട്ടി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിസോദിയയുടെ അറസ്റ്റിനെതിരെ എഎപി പ്രവര്‍ത്തകര്‍ ഡല്‍ഹിക്കു പുറമേ ബംഗളൂരു, ചണ്ഡീഗഡ്, ഭോപ്പാല്‍ തുടങ്ങി നിരവധി നഗരങ്ങളിലും പ്രതിഷേധം പ്രഖ്യാപിച്ചു.
മദ്യനയത്തില്‍ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.