“പാല സീറ്റ് എന്‍.സി.പിയുടേതാണ്, മറ്റൊരു കക്ഷിക്കും വിട്ടുനല്‍കില്ല”- മന്ത്രി എ.കെ ശശീന്ദ്രന്‍

പാല സീറ്റ് എന്‍.സി.പിയുടേതാണെന്നും മറ്റൊരു കക്ഷിക്കും വിട്ടുകൊടുക്കാനാകില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പാല സീറ്റ് ഏറ്റെടുക്കുമെന്ന് എല്‍.ഡി.എഫ് അറിയിച്ചിട്ടില്ല. സീറ്റ് വിട്ടുനല്‍കുന്നത് ആലോചിക്കണമെന്ന് പോലും പോലും മുഖ്യമന്ത്രിയോ എല്‍.ഡി.എഫ് കണ്‍വീനറോ പറഞ്ഞിട്ടില്ല.

എന്‍.സി.പി കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ. എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പൻ പ്രതികരിച്ചു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here