തിരുവനന്തപുരം: കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിക്ക് ഇന്ന് 80 ആം പിറന്നാൾ. ജീവനായി കാണുന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപക ദിനത്തിലാണ് പിറന്നാള്‍. ഇത്തവണയും ആഘോഷങ്ങൾ ഒഴിവാക്കി പതിവ് ദിനം പോലെ കടന്നുപോകാനാണ് എ.കെ ആന്‍റണിണിക്കിഷ്ടം. ജീവന് തുല്യം സ്നേഹിക്കുന്ന കോണ്‍ഗ്രസിന് 136 തികഞ്ഞപ്പോള്‍ വാക്കിലും മനസിലും കോണ്‍ഗ്രസിനെ നിറച്ച എ.കെ ആന്‍റണിക്ക് 80.

അറയ്ക്കപ്പറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടെയും മകനായി 1940 ഡിസംബർ 28ന് ജനനം. കെ.എസ്‍.യു, യൂത്ത് കോണ്‍ഗ്രസ് അങ്ങനെ പടിപടിയായി ആദർശ രാഷ്ട്രീയത്തിന്‍റെ പര്യായമായി എ.കെ ആന്‍റണി കോണ്‍ഗ്രസിനൊപ്പം വളർന്നു.

മൂന്നര പതിറ്റാണ്ട് കേരള രാഷ്ട്രീയത്തിലും ഒന്നര പതിറ്റാണ്ടായി ദേശിയ രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കുന്നു. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, കൂടുതൽ കാലം പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തി. അങ്ങനെ നേട്ടങ്ങള്‍ പലതുണ്ട് ആന്‍റണിക്ക്. പതിവ് പോലെ ഇത്തവണയും പിറന്നാള്‍ ആഘോഷങ്ങളില്ല. രണ്ടാഴ്ച മുമ്പ് കോവിഡ് മുക്തനായി ഡല്‍ഹി എയിംസില് നിന്ന് വസതിയിലേക്ക് തിരിച്ചെത്തിയ എ.കെ ആന്‍റണി ഇപ്പോള്‍ വിശ്രമത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here