തൃശ്ശൂര്‍: ഔദ്യോഗിക സമയത്തിന് മുമ്ബ് മന്ത്രി എ സി മൊയ്തീന് വോട്ട് ചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചേക്കും. കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മന്ത്രി വോട്ട് ചെയ്തത് പോളിംഗ് സമയത്ത് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ തുടര്‍ നടപടിയുണ്ടാകില്ല.
തെക്കുംകര പഞ്ചായത്തിലെ പനങ്ങാട്ടുകര എംഎന്ബിഎസ് എല്‍പി സ്കൂള്‍ ബൂത്തില്‍ മന്ത്രി രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 5 മിനിറ്റ് മുന്‍പേ വോട്ട് ചെയ്തെന്ന് കഴിഞ്ഞ ദിവസം ടി.എന്‍.പ്രതാപന് എംപി, അനില്‍ അക്കര എംഎല്‍എ, ഡിസിസി പ്രസിഡന്റ് എം.പി.വിന്‍സന്റ് എന്നിവര്‍ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കമ്മിഷന് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തൃശൂര്‍ തെക്കുംകരയിലെ ബൂത്തില്‍ രാവിലെ 6.55ന് മന്ത്രി എ.സി. മൊയ്തീന് വോട്ട് രേഖപ്പെടുത്തിയെന്നാണു പരാതി. ഏഴു മുതലാണു തെരഞ്ഞെടുപ്പ് തുടങ്ങുന്നത്.
ഔദ്യോഗിക സമയത്തിന് മുമ്ബ് മന്ത്രി എ.സി.മൊയ്തീന് വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് തൃശൂര്‍ ജില്ല കളക്ടറുടെ റിപ്പോര്‍ട്ട്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ 7 മണിയായപ്പോഴാണ് വോട്ടെടുപ്പ് തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്റെ വാച്ചില്‍ 7 മണിയായ ശേഷമാണു മന്ത്രിയെ വോട്ട് ചെയ്യാന്‍ വിളിച്ചതെന്നാണ് പ്രിസൈഡിങ് ഓഫിസര്‍ അറിയിച്ചത്. മന്ത്രി 15 മിനിറ്റോളം കാത്തു നിന്ന ശേഷമാണ് വോട്ട് ചെയ്തത്. പ്രത്യേക പരിഗണനകളൊന്നും നല്‍കിയിട്ടില്ലെന്നും പ്രിസൈഡിങ് ഓഫിസര്‍ അറിയിച്ചു. മന്ത്രി വോട്ട് ചെയ്ത സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അവിടെ ഉണ്ടായിരുന്നു. ആരും ആ സമയം പരാതി പ്പെട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.