മക്കളുടെ സ്വഭാവം ശരിയല്ല; വളര്‍ത്തുനായയ്ക്ക് രണ്ടേക്കര് ഭൂമി എഴുതി വെച്ച് അമ്പതുകാരന്.

ഭോപാല്‍ : സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതി വെച്ച പിതാവിന്റെ വാര്‍ത്തയാണ് പുറത്ത് വരുന്നത്. മദ്ധ്യപ്രദേശിലാണ് സംഭവം. അമ്ബതുകാരനായ ഓം നാരായണ്‍ വെര്‍മ എന്ന കര്‍ഷകനാണ് തന്റെ സ്വത്തിന്റെ പകുതി വളര്‍ത്തു നായയ്ക്കും ബാക്കി പകുതി രണ്ടാം ഭാര്യയ്ക്കുമായി എഴുതി വെച്ചത്. ഇദ്ദേഹത്തിന്റെ പേരില്‍ 18 ഏക്കര്‍ ഭൂമിയാണുള്ളത്.

തന്നോടുളള മക്കളുടെ സ്വഭാവം ശരിയാകാത്തതിനാലാണ് താന്‍ തന്റെ സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതിവച്ചതെന്നാണ് ഇദ്ദേഹം പറയുന്നത്. ജാക്കി എന്ന് വിളിക്കുന്ന നായയുടെ പേരിലാണ് സ്വത്തുക്കളെഴുതി വച്ചത്. മക്കള്‍ നോക്കിയില്ലെങ്കിലും തന്റെ ഭാര്യയും വളര്‍ത്തുനായയും തന്നെ പൊന്നു പോലെ നോക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.

ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതല്‍ അടുപ്പമുളളതെന്നും അവര്‍ തന്നെ നോക്കുമെന്നുമാണ് നാരായണ്‍ പറയുന്നത്. തന്റെ നായയെ നന്നായി പരിപാലിക്കുന്നയാള്‍ക്ക് സ്വത്തിന്റെ അവകാശം ലഭിക്കും. ധന്‍വന്തി വെര്‍മയാണ് നാരായണിന്റെ ആദ്യ ഭാര്യ. ഇതില്‍ മൂന്നു പെണ്‍മക്കളും ഒരു മകനുമുണ്ട്. രണ്ടാം ഭാര്യ ചമ്ബയില്‍ രണ്ട് പെണ്‍മക്കളാണുളളത്.

LEAVE A REPLY

Please enter your comment!
Please enter your name here