വെടിക്കെട്ട് ദുരന്തം: 80 ല്‍ അധികം മരണം, 300ല്‍ കൂടുതല്‍ പേര്‍ക്ക് പൊള്ളലേറ്റു

0

kollam kambam posterകൊല്ലം: പരവൂര്‍ ക്ഷേത്രോത്സവത്തിലെ കമ്പകെട്ട് വന്‍ദുരന്തത്തിന് വഴിമാറി. തീപിടുത്തത്തില്‍ 80 ല്‍ അധികം പേര്‍ മരിച്ചു. 300 ല്‍ കുടുതല്‍ പേരെ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിരവധി പേരുടെ നില ഗുരുതരം. മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ട്.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടത്തിയ കമ്പക്കെട്ടിലാണ് പുലര്‍ച്ചേ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കമ്പപ്പുരയ്ക്ക് തീപിടിച്ചായിരുന്നു അപകടം. അപകടത്തില്‍ കമ്പപ്പുരയും ക്ഷേത്ര കെട്ടിടവും പൂര്‍ണ്ണമായും തകര്‍ന്നു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഒരു പോലീസുകാരനും മരണമടഞ്ഞു. വിവരങ്ങള്‍ അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്: 0474 251344

സ്‌ഫോടനത്തിന്റെ പ്രകമ്പനം മൂന്നര കിലോമീറ്ററോളം ചുറ്റളവില്‍ ഉണ്ടായി. കെട്ടിട അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിരവധിയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനം തുടരുന്നു. അപകടത്തില്‍പെട്ടവരെ കൊല്ലം ജില്ലയിലെ വിവിധ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

വെടിക്കെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരങ്ങള്‍. ക്ഷേത്രത്തില്‍ രണ്ട് കമ്പപ്പുരകളാണുള്ളത്. തെക്കേ കമ്പപ്പുരയും വടക്കേ കമ്പപ്പുരയും. ഇതില്‍ തെക്കേ കമ്പപ്പുരയിലാണ് അപകടം നടന്നത്. ക്ഷേത്ത്രിലെ ഉത്സവത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ അര്‍ദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ടിന്റെ അവസാന സമയത്തായിരുന്നു അപകടം ഉണ്ടായത്. കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിത്തെറിച്ച് ജനങ്ങള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.

ഒമ്പതര ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സ്ഥലം കുറവാണെന്നതും ആളുകള്‍ കൂടുതലായി എത്തിയിരുന്നുവെന്നതും അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെ വൈദ്യുത ബന്ധം വിഛേദിച്ചിട്ടുണ്ട്. സാധാരണയായി മത്സര കമ്പമാണ് ക്ഷേത്രത്തില്‍ നടത്താറുള്ളത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here