പരവൂര്‍ ദുരന്തം സര്‍ക്കാര്‍ മോഡിവിരുദ്ധ പ്രചരണത്തിനായി ഉപയോഗിക്കുകയാണെന്ന്‌ കുമ്മനം

0

തിരുവനന്തപുരം: പരവൂര്‍ ദുരന്തം സര്‍ക്കാര്‍ മോഡിവിരുദ്ധ പ്രചരണത്തിനായി ഉപയോഗിക്കുകയാണെന്ന്‌ ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 100 പേരുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‌ സംസ്‌ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അപകട സ്‌ഥലത്തും ആശുപത്രിയിലും ദുരന്ത ഇരകളെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്‌ മോശം കാര്യമായി വരുത്തിത്തീര്‍ക്കുന്ന രീതിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ പ്രസ്‌താവനകള്‍ക്ക്‌ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉദ്യോഗസ്‌ഥരോട്‌ ഒരു വിശദീകരണവും ആവശ്യപ്പെട്ടിട്ടില്ല. വിവാദം ഉണ്ടാക്കി രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാനുള്ള തരംതാഴ്‌ന്ന ശ്രമമാണിത്‌.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here