• Morning Update, Oct 4:
    • സംഘര്‍ഷ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പോലീസ് കസ്റ്റഡിയില്‍. പ്രിയങ്കയെ ഹാര്‍ഗാവില്‍നിന്നു അറസ്റ്റ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ട്വീറ്റ് ചെയ്തു. യാത്രയ്ക്കിടെ ലക്‌നൗവില്‍ പ്രിയങ്കയെ പോലീസ് തടഞ്ഞിരുന്നു.

ലക്‌നൗ, Oct 3: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെയും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും സന്ദര്‍ശനത്തിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലും മരണങ്ങളിലും കലാശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിനു ഉത്തരവിട്ടു.

പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ മരിച്ചതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് വ്യക്തമാക്കി. അജയ് മിശ്രയുടെ മകനാണ് വാഹനം ഇടിച്ചതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ രാജ്യ വ്യാപക പ്രതിഷേധത്തിനു ആഹ്വാനം ചെയ്തു.

ലഖിംപുരിലെ ബന്‍വീറില്‍ നിശ്ചയിച്ചിരുന്ന പരിപാടിയില്‍ പങ്കെടുക്കാനായി ഇരുവരും ലഖിംപുരിലെ മഹാരാജ അഗ്രസന്‍ സ്‌പോര്‍ട്‌സ് ഗൗണ്ടിലെ ഹെലിപ്പാഡില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉടലെടുത്തത്. ഹെലിപാഡ് ഉപരോധിക്കാനായി കരിങ്കൊടിയേന്തി കര്‍ഷകര്‍ അവിടെ എത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ടു കര്‍ഷകര്‍ പ്രതിഷേധിച്ചു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോയെടാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here