ആര്‍ത്തവ ദിനത്തിലാണോയെന്ന് അറിയാന്‍ 68 പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധന, കേസെടുത്ത് വനിതാ കമ്മിഷന്‍

0
30

ഡല്‍ഹി: കോളജ് ഹോസ്റ്റലിലെ പെണ്‍കുട്ടികളില്‍ ആര്‍ത്തവ ദിനത്തിലുള്ളവരെ കണ്ടെത്താന്‍ അടിവസ്ത്രങ്ങഴിപ്പിച്ച് പരിശോധന. ഭൂജിലെ ശ്രീ സഹ്ജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയ ദേശീയ വനിതാ കമ്മിഷന്‍ കേസെടുത്തു.

ആര്‍ത്തവ സമയത്ത് വിദ്യാര്‍ത്ഥിനികള്‍ പാലിക്കേണ്ട മതപരമായ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ഹോസ്റ്റല്‍ അധികൃതരുടെ പരാതിയിലാണ് പരിശോധന നടന്നത്. ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഹോസ്റ്റലിലെ ചട്ടം. ചില പെണ്‍കുട്ടികള്‍ ഇതു ലംഘിച്ച് അടുക്കളയില്‍ കയറിയെന്ന സംശയമാണ് പരിശോധനയിലേക്കു നീങ്ങിയത്. ഹോസ്റ്റല്‍ വാര്‍ഡന്റെ പരാതിയില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നതെന്നാണ് വിവരം.

വ്യാഴാഴ്ച ശുചിമുറിയില്‍ വിളിച്ചുവരുത്തി അടിവസ്ത്രം വരെ ഊരിമാറ്റിയാണ് പെണ്‍കുട്ടികളെ പരിശോധന നടത്തിയത്. സംഭവം വിവാദമായതോടെ കച്ച് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ്മ അന്വേഷണത്തിനു ഉത്തരവിട്ടു. എന്നാല്‍, ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇതിനു പിന്നാലെയാണ് ദേശീയ വനിതാ കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിഷന്‍ ഒരു കമ്മിറ്റിയെ രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here