മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം, ജുഡീഷ്യല്‍- ക്രൈം ബ്രാഞ്ച് അന്വേഷണങ്ങള്‍

0

kambam 3കൊല്ലം: പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാധരമായ പരിക്കുപറ്റിയവര്‍ക്ക് രണ്ടു ലക്ഷം രൂപയും അല്ലാത്തവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പരിക്കേറ്റവര്‍ക്ക് ബന്ധുക്കള്‍ നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ ചികിത്സ നല്‍കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി വ്യത്യാസമില്ലാതെ ചെലവ് സര്‍ക്കാര്‍ വഹിക്കും. മത്സര കമ്പം അനുവദിക്കില്ല. നിബന്ധനകള്‍ മറികടന്ന് കമ്പം നടത്തുന്നത് തടയാന്‍ ചട്ടം കര്‍ശനമാക്കും. നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തി. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് സമര്‍പ്പിക്കാനും നളിനി നെറ്റോയെ ചുമതലപ്പെടുത്തി. ആറു മാസത്തിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കും. പരവൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും അന്വേഷണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here