ജൂണ്‍ അഞ്ചിന് മുന്‍പ് കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണമായി നിര്‍മ്മാജ്ജനം ചെയ്യണമെന്ന് മന്ത്രി

0

തിരുവനന്തപുരം: ജൂണ്‍ അഞ്ചിന് മുന്‍പ് സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മാലിന്യം പൂര്‍ണമായി നിര്‍മ്മാജ്ജനം ചെയ്യണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ്തല പദ്ധതി രൂപികരിക്കും.

മഴക്കാലത്തോടനുബന്ധിച്ച് ദുരിതാശ്വാസക്യാമ്പുകള്‍ നേരത്തെ തുറക്കാന്‍ തീരുമാനിച്ചതായും ഷൈലജ അറിയിച്ചു. മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here