ന്യൂസിലന്‍ഡ്: മരണം 50, ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

0

ഡല്‍ഹി: ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. ഒരു മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ അക്രമിയുടെ തോക്കിന് ഇരയായി.

കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ് മരിച്ചത്. ന്യൂസീലന്‍ഡില്‍ കാര്‍ഷിക സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍സിയ്ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കുടുംബാഗങ്ങളെ സഹായിക്കാനായി ന്യൂസിലാന്‍ഡിലെ ഇമിഗ്രേഷന്‍ വിഭാഗം പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈനും സജീകരിച്ചിട്ടുണ്ട്. 2 വയസുള്ള ആണ്‍കുട്ടിയും അഞ്ച് വയസുള്ള പെണ്‍കുട്ടിയുമുള്‍പ്പെടെ 39 പേര്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനിടെ ആക്രമണം നടത്തിയത് പിടിയിലായ ബ്രെന്റണ്‍ ടാരന്റന്‍ എന്ന 28കാരന്‍ മാത്രമാണെന്ന് ന്യൂസീലന്‍ഡ് പൊലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേര്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.

കനത്ത പൊലീസ് വലയത്തിന് നടുവില്‍, നരഹത്യ നടത്തിയ പ്രതിയെ കഴിഞ്ഞ കോടതിയില്‍ ഹാജരാക്കി. കൈയില്‍ വിലങ്ങണിഞ്ഞ്, സായുധരായ രണ്ട് പൊലീസുകാരുടെ നടുവിലായിട്ടാണ് ജയില്‍ മുറിയില്‍ എത്തിച്ചത്. പ്രതിക്കൂട്ടില്‍ കയറിയതും അയാളുടെ മുഖത്ത് വികൃതമായ ഒരുതരം ചിരിയാണ് പ്രത്യക്ഷപ്പെട്ടത്. ചുണ്ടുകള്‍ ഒരു വശത്തേക്ക് കോണിച്ചുള്ള പൈശാചികമായ ഒരു ചിരി. വിധി പ്രസ്താവം അവസാനിക്കുന്നതുവരെ പിന്നെ നിര്‍വികാരനായി ഒരൊറ്റ നില്‍പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here