കൊച്ചി: വിനോദ സഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തിലെ അഞ്ചു പേര്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചു. 17 അംഗ സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
ഇവര്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ വ്യക്തമാക്കി. സംഘത്തിലെ രോഗമില്ലാത്ത ആളുകളെ യാത്രാ രേഖകള്‍ തയാറാക്കി തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച അഞ്ചു പേരെ കൂടാതെ ഒരാളുടെ ഭാര്യയും കൊച്ചിയില്‍ ഐസലേഷനിലാണ്.