വളർത്തു പട്ടിയുടെ പേരിൽ 36 കോടിയിലേറെ രൂപ; ഉടമയുടെ മരണത്തോടെ ‘കോടീശ്വരിയായ’ ലുലു’

വളർത്തു മൃഗങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണ് നമുക്കിടയിലെ പലരും. പക്ഷേ, നിങ്ങളുടെ സ്നേഹത്തിന് എന്ത് മൂല്യം വരും? നിങ്ങളുടെ ജീവനായ പട്ടിക്കോ പൂച്ചയ്ക്കോ നിങ്ങളുടെ കാലശേഷം എന്ത് നൽകും? ഇനി നമ്മൾ കൊടുക്കുന്ന ഏറ്റവും വിലയേറിയ സമ്മാനം അവയ്ക്ക് നമ്മുടെ സ്നേഹത്തേക്കാൾ വലുതായിരിക്കുമോ? വളർത്തുമൃഗങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിച്ചവർ ഉണ്ടാകുമോ?

അങ്ങനെയൊരാളാണ് സോഷ്യൽമീഡിയയിൽ ഇന്ന് ഏറ്റവും ചർച്ചയായിക്കൊണ്ടിരിക്കുന്നത്. യുഎസ്സിലെ ടെന്നെസ്സി സ്വദേശിയായ ബിൽ ഡോറിസ് കഴിഞ്ഞ വർഷമാണ് മരിക്കുന്നത്. ഡോറിസിനൊപ്പം നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന പട്ടിയാണ് ലുലു. ഡോറിസും ലുലുവും ഇപ്പോൾ ചർച്ചയാകാൻ കാരണം എന്താണെന്നല്ലേ?

ഡോറിസിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി ഇനി ലുലു എന്ന എട്ട് വയസ്സുള്ള വളർത്തുപട്ടിയാണ്. മരിക്കുന്നതിന് മുമ്പ് ഡോറിസ് എഴുതിയ വിൽപത്രത്തിൽ പറയുന്നത്, 5 മില്യൺ ഡോളർ അതായത് 36,29,55,250 കോടി ഇന്ത്യൻ രൂപ ലുലുവിനുള്ളതാണെന്നാണ്. ഒരു ട്രസ്റ്റിനാണ് ഡോറിസ് പണം നൽകിയിരിക്കുന്നത്. ലുലുവിനെ മരണം വരെ രാജകീയമായി നോക്കേണ്ട ഉത്തരവാദിത്തം ഈ ട്രസ്റ്റിനാണ്.

സുഹൃത്തായ മാർത്ത ബർട്ടന്റെ സംരക്ഷണയിലാണ് ഡോറിസ് നായയെ നൽകിയിരിക്കുന്നത്. ലുലുവിന് ആവശ്യമായ പ്രതിമാസ ചെലവുകൾക്കായി ബർട്ടൺ പണം നൽകുമെന്ന് വിൽപത്രം പറയുന്നു. ഡോറിസിന് തന്റെ ജീവനേക്കാൾ പ്രിയങ്കരിയായിരുന്നു ലുലു എന്നാണ് ആത്മാർത്ഥ സുഹൃത്തായ ബർട്ടൻ പറയുന്നത്.

ടെന്നെസിയിലെ സമ്പന്നരിൽ ഒരാളായിരുന്നു ഡോറിസ്. അദ്ദേഹത്തിന്റെ സ്വത്ത് എത്രയുണ്ടെന്ന് ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. എങ്കിലും ബർട്ടൻ പറയുന്നത് പ്രകാരം റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ പങ്ക് നിക്ഷേപം ഡോറിസിന്റെ പേരിലുണ്ടെന്നാണ്. ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ബിബിസി, ന്യൂയോർക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഏറെ പ്രാധാന്യത്തോടെയാണ് ലുലുവിന്റെയും ഡോറിസിന്റെയും വാർത്ത നൽകിയിരിക്കുന്നത്.

ഏറെ സൂക്ഷ്മതയോടെയാണ് ഡോറിസ് വിൽപത്രം തയ്യാറാക്കിയിരിക്കുന്നത്. ലുലുവിന്റെ പുതിയ ഉടമയ്ക്ക് തോന്നിയതുപോലെ പണം ചെലവഴിക്കാനാകില്ലെന്ന് വിൽപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. വിൽപത്ര പ്രകാരം ബർട്ടന് മാസം കൃത്യമായ തുക എടുക്കാൻ മാത്രമേ അവകാശമുള്ളൂ.

ഒരു പട്ടിക്ക് വേണ്ടി എത്ര മാസം ചെലവാക്കിയാലും 36 കോടിയിലേറെ രൂപ എന്ത് ചെയ്യുമെന്നാണ് വാർത്ത കണ്ടവർ ചോദിക്കുന്നത്. വളർത്തുമൃഗത്തിന്റെ പേരിൽ സ്വത്തും ഇഷ്ടദാനവും നൽകിയെന്ന വാർത്തകൾ ഇതിനു മുമ്പും വന്നിട്ടുണ്ട്. എന്നാൽ ഇത്രയും ഭീമമായ തുക ഒരു പട്ടിയുടെ പേരിൽ എഴുതിവെക്കുന്നത് അപൂർവമാണ്.

വളർത്തുമൃഗത്തിന്റെ പേരിൽ സ്വത്തും ഇഷ്ടദാനവും നൽകിയെന്ന വാർത്തകൾ ഇതിനു മുമ്പും വന്നിട്ടുണ്ട്. എന്നാൽ ഇത്രയും ഭീമമായ തുക ഒരു പട്ടിയുടെ പേരിൽ എഴുതിവെക്കുന്നത് അപൂർവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here