പഴനി: മധുര വാടിപ്പട്ടിയില്‍ രണ്ടു കാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു മലപ്പുറം സ്വദേശികളടക്കം അഞ്ചു മരണം. മലപ്പുറം കുറ്റിപ്പുറം പേരശന്നുര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസല്‍, സഹന, കാര്‍ ഡ്രൈവര്‍ വളാഞ്ചേരി മൂടാന്‍ സ്വദേശി കിലാര്‍, ബൈക്ക് യാത്രികന്‍ ദിണ്ടിഗല്‍ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഏര്‍വാടിയിലേക്ക് തീര്‍ത്ഥയാത്ര പോയ റസീനയും കുടുംബം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here