ശ്രീനഗര്‍: ജമ്മു കാശ്മീര്‍ പൂഞ്ചില്‍ നിയന്ത്രണരേഖയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. മരിച്ചവരില്‍ ഒരാള്‍ കൊല്ലം കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകന്‍ എച്ച്. വൈശാഖ് (24) ആണ്. മൃതദേഹം നാളെ വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും.

ഭീകരര്‍ ഒളിച്ചിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കൃഷ്ണ ഘാട്ടി സെക്ടറിന് സമീപമുള്ള ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here